കൊച്ചി: നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒളിവില്‍ കഴിയുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാ...
കൊച്ചി: നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒളിവില്‍ കഴിയുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായേ തീരൂ എന്നും കോടതി ഉത്തരവിട്ടു.
നടി ആക്രമിക്കപ്പെട്ട കേസിലാണ് അപ്പുണ്ണിയെ അന്വേഷക സംഘം തിരയുന്നത്. മുന്‍കൂര്‍ ജാമ്യം നല്കിയാല് അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
പ്രോസിക്യൂഷന് അപ്പുണ്ണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. അപ്പുണ്ണി കേസില്‍ പ്രതിയല്ല. ഗൂഢാലോചനയിലാണ് അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.
ഗൂഢാലോന വ്യക്തമാകണമെങ്കില്‍ ദിലീപിനൊപ്പം അപ്പുണ്ണിയെ കൂടി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന് നിലപാട് കോടതി അംഗീകരിച്ചു.
അപ്പുണ്ണിയെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പോയി. മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ദിലീപിനുവേണ്ടി ഇടനില നിന്നത് അപ്പുണ്ണിയാണെന്നാണ് അന്വേഷക സംഘം കരുതുന്നത്.
ഇരുവരും സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. താനും അറസ്റ്റിലാകുമെന്ന് വ്യക്തമായതോടെയാണ് അപ്പുണ്ണി മുങ്ങിയത്.
ഇതേസമയം, അപ്പുണ്ണി പിടിയിലാവുന്നതിനു മുന്‍പ് ജാമ്യം നേടാനുള്ള ശ്രമമായിരുന്നു ദിലീപ് നടത്തിയിരുന്നത്. അതു കോടതി പൊളിക്കുകയായിരുന്നു.
COMMENTS