സ്വന്തം ലേഖകന്‍ കൊച്ചി: നടി ശാരീരികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ 49 മിനിറ്റു ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനിയും കൂട്ടരും പ...
സ്വന്തം ലേഖകന്‍
കൊച്ചി: നടി ശാരീരികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ 49 മിനിറ്റു ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനിയും കൂട്ടരും പകര്‍ത്തിയതെന്ന് പൊലീസിനു വിവരം കിട്ടി. ഇതില്‍ മിക്ക ഭാഗങ്ങളും വാഹനം ഓടുന്നതുകൊണ്ടും പ്രകാശമില്ലാത്തതുകൊണ്ടും അവ്യക്തമായിന്നു.
ഇത് എഡിറ്റു ചെയ്ത് മൂന്നു മിനിറ്റു വീതമുള്ള ആറു ക് ളിപ്പുകളാക്കുകയായിരുന്നു. ഇതിലൊരെണ്ണമാണ് ഇപ്പോള്‍ പൊലീസിനു കിട്ടിയിരിക്കുന്നത്. മൊത്തം 49 മിനിറ്റിന്റെയും കഌപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇതു കിട്ടിയാല്‍ സുപ്രധാനമായ പല തെളിവുകളുമുള്ള സംഭാഷണം വീണ്ടെടുക്കാനാവും. വാഹനത്തില്‍ നടിയെ പീഡിപ്പിക്കുമ്പോള്‍ പള്‍സര്‍ സുനിയും മറ്റും എന്തൊക്കെ പറഞ്ഞിരുന്നുവെന്നു വ്യക്തമാവും. അതോടെ, പീഡനത്തിന്റെ തെളിവ് വ്യക്തമായി കോടതിയില്‍ സമര്‍പ്പിക്കാനാവുമെന്ന് പൊലീസ് കരുതുന്നു.
പീഡിപ്പിക്കപ്പെടുന്ന വേളയില്‍ നടി ശാരീരിക വിഷമത അനുഭവിക്കുന്ന സമയമായിരുന്നു. ഇതു തിരിച്ചറിഞ്ഞ പ്രതി നടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയിരുന്നു. അതിക്രൂരമായാണ് നടി വാഹനത്തില്‍ വേട്ടയാടപ്പെട്ടത്. ക് ളിപ്പിംഗിലുടനീളം നടിയുടെ തേങ്ങിക്കരച്ചില്‍ കേള്ക്കാനുണ്ടെന്നാണ് വിവരം.
ക് ളിപ്പിംഗ് തിരുവനന്തപുരത്തു കൊണ്ടുവന്ന് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ വിശകലനത്തിനു വിധേയമാക്കി. ഇതില്‍ നിന്ന് നടി അനുഭവിച്ച പീഡനത്തിന്റെ വ്യാപ്തി വ്യക്തമായി. മാത്രമല്ല, അതിഗുരുതരമായ കുറ്റകൃത്യമാണു നടന്നതെന്നും വ്യക്തമായി. ഇതോടെയാണ് പ്രതികള്‍ ആരാണെങ്കിലും ഒരു ദാക്ഷിണ്യവും കാട്ടേണ്ടെന്ന് ഡിജിപി കര്‍ശന നിര്‍ദ്ദേശം കൊടുത്തത്.
മനസ്സാക്ഷി മരവിക്കുന്ന രീതിയിലുള്ള പീഡനമാണ് നടി വാഹനത്തില്‍ ഏറ്റുവാങ്ങിയതെന്ന് പൊലീസ് വീണ്ടെടുത്ത മൂന്നു മിനിറ്റു കഌപ്പിംഗ് തന്നെ വ്യക്തമാക്കുന്നു.
ഈ ക് ളിപ്പിംഗുകളെല്ലാം പള്‍സര്‍ സുനി തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കൊണ്ടുപോയി ഒരു പ്രമുഖ നടനു കാട്ടിക്കൊടുത്തിരുന്നുവെന്നും സുനി മൊഴി കൊടുത്തിട്ടുണ്ട്. താന്‍ ഏറ്റെടുത്ത ക്വട്ടേഷന്‍ ഭംഗിയായി നടപ്പാക്കിയെന്നും പ്രതിഫലം അതനുസരിച്ചു വേണമെന്നും ഉറപ്പിക്കാനാണത്രേ സുനി കഌപ്പിംഗ് തൃശൂരില്‍ കൊണ്ടുപോയത്.
Keywords: Actress, Kerala, Molesting, Malayalam Movie
COMMENTS