തിരുവനന്തപുരം: കന്നുകാലി വില്‍പ്പനയും കശാപ്പും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ വിജ്ഞാപനം കുത്തകകള്‍ക്കു വേണ്ടിയാണെന്ന് വിഎ...
തിരുവനന്തപുരം: കന്നുകാലി വില്‍പ്പനയും കശാപ്പും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ വിജ്ഞാപനം കുത്തകകള്‍ക്കു വേണ്ടിയാണെന്ന് വിഎസ്. കന്നുകാലി വില്‍പ്പന നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് വിജ്ഞാപനം തയ്യാറാക്കിയതെന്ന് വിഎസ് ആരോപിച്ചു. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അദാനിയെയും അംബാനിയെയും പോലുള്ള കുത്തകകള്‍ മാത്രം മാംസവ്യാപാരം നടത്തിയാല്‍ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാരിന്റെ വിജ്ഞാപനം. ക്ഷീര കര്‍ഷകരുടെയും കശാപ്പ് തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
കോഫി ഹൗസുകളുടെ മാതൃകയില്‍ കശാപ്പുശാലകളുടെ നടത്തിപ്പ് സഹകരണമാതൃകയിലാക്കാന്‍ സാധിക്കുമോയെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മിഷന് വാങ്ങുകയുമാണ് ബിജെപി ചെയ്തത്. വന്‍കിട കശാപ്പു മുതലാളിമാരില്‍ നിന്ന് ലാഭം പറ്റാനായാണ് പുതിയ വിജ്ഞാപനമെന്നും വിഎസ് ആരോപിച്ചു.

COMMENTS