ന്യൂഡല്‍ഹി: സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ആത്മാവ് സ...
ന്യൂഡല്‍ഹി: സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അതില്‍ തങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെയുള്ള യെച്ചൂരിയുടെ പ്രതികരണം. സിപിഎമ്മിന്റെ ഡല്‍ഹിയിലെ ഓഫീസായ എകെജി ഭവനിലാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്.
സിപിഐ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് അക്രമികളെ പിടികൂടി. ആക്രമണം നടത്തിയ ഹിന്ദുസേന പ്രവര്‍ത്തകരായ ഉപേന്ദ്ര കുമാര്‍, പവന് കൗള്‍, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൈയേറ്റ ശ്രമത്തിനിടെ യെച്ചൂരി നിലത്തുവീണെങ്കിലും പരിക്കൊന്നുമില്ല. വൈകിട്ട് നാല് മണിയോടെ പിബി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോഴാണ് മൂന്നു പേര് യച്ചൂരിയെ പിന്നില്‍ നിന്ന് ആക്രമിച്ചത്.
ആര്‍എസ്എസ് മുദ്രാവാക്യങ്ങളും സിപിഎം മൂര്‍ദാബാദ് എന്ന ആക്രോശവുമായി അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിത കയ്യേറ്റത്തില്‍ യെച്ചൂരി താഴെ വീണു. ഉടന്‍ തന്നെ എകെജി ഭവനിലെ ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അക്രമികളെ പിടിച്ചുമാറ്റി യെച്ചൂരിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അക്രമികളെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് പിടിയിലും സിപിഎമ്മിന് എതിരായ മുദ്രാവാക്യങ്ങളും ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങളും ഇവര്‍ വിളിക്കുന്നുണ്ടായിരുന്നു.
കന്നുകാലി കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ആസ്ഥാനത്തിന് നേരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു എ കെ ജി ഭവനിനില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഇത് മറികടന്നാണ് അക്രമികള്‍ അകത്തു കടന്നത്.

COMMENTS