തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നവജാതശിശുവിനു രക്തം മാറ്റി നല്കിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ ...
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നവജാതശിശുവിനു രക്തം മാറ്റി നല്കിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയില്ല. ജിവനക്കാരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുക മാത്രമാണ് ചെയ്തത്.
വളരെ ഗുരുതരമായ പിഴവുണ്ടായിട്ടും കര്‍ശന നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല, സംഭവത്തെ ന്യായീകരിക്കാനാണ് അധികൃതരുടെ ശ്രമം. രക്തത്തിലെ ഘടകമായ പ്ലേറ്റ്ലെറ്റാണ് കുഞ്ഞിനു മാറി നല്‍കിയത്.
പ്ലേറ്റ്ലെറ്റ് നല്കിയാല് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാകില്ലെന്നും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ജീവനക്കാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ നല്‍കിയതെന്നുമാണ് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുള്ളത്.
കുഞ്ഞിനു പ്ലേറ്റ്ലെറ്റ് നല്കാന് തുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രണ്ടു മില്ലി പ്ലേറ്റ്ലെറ്റാണ് കുഞ്ഞിനു നല്‍കിയത്.
അബദ്ധം മനസ്സിലായതോടെ കുഞ്ഞിനെ നിരീക്ഷണത്തിനു വിധേയമാക്കി. പ്ലേറ്റ്ലെറ്റ് നല്‍കിയത് കുഞ്ഞിനു പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
മറ്റൊരു കുട്ടിക്കാണ് പ്ലേറ്റ്ലെറ്റ് നല്കാന് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളുടെ പേരിലെ സാമ്യമാണ് വീഴ്ചയുണ്ടാകാനുള്ള കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിവിധ വിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട അന്വഷണസംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ശുപാര്ശപ്രകാരണമാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്.

COMMENTS