കേരളത്തിന് പ്രതീക്ഷിച്ചതൊന്നുമില്ല, ശ്രീധരനെ മോഡി മനപ്പൂര്‍വം ഒഴിവാക്കിയതിനും വ്യാഖ്യാനങ്ങള്‍ പലത്

റോയ് പി തോമസ് കൊച്ചി: മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും അഭിമാനം തോന്നുവെന്നും മലയാളത്തില്‍ പറഞ്ഞുകൊണ്ട് കൊച്ചി മെട്...

റോയ് പി തോമസ്

കൊച്ചി: മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും അഭിമാനം തോന്നുവെന്നും മലയാളത്തില്‍ പറഞ്ഞുകൊണ്ട് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തില്‍ നിന്നു മലയാളി പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.

കൊച്ചി മെട്രോയ്ക്കു രണ്ടായിരം കോടി രൂപയിലേറെ കേന്ദ്രം കൊടുത്തതിനെ കുറിച്ചും കൊച്ചിയെക്കുറിച്ചുമെല്ലാം വാചാലനായ മോഡി പക്ഷേ, കേരളത്തിന്റെ തെക്കും വടക്കും തിരുവനന്തപുരത്തും കോഴിക്കോട്ടുമായി ലൈറ്റ് മെട്രോയ്ക്കു വേണ്ട ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് പൊതുവേ സംസാരമുണ്ടായിരുന്നു.

എന്നാല്‍, അത്തരം ഒരു കാര്യവും മോഡിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല. വിളിച്ചതിനു വന്നു ഉദ്ഘാടനം ചെയ്യുന്നു എന്ന മട്ടിലായിരുന്നു മോഡിയുടെ സംസാരം. കൊച്ചിയെ പുകഴ്ത്തുമ്പോഴും കടത്തു ഗതാഗതക്കുരുക്കു നേരിടുന്ന തിരുവനന്തപുരത്തിനും കോഴിക്കോട്ടിനു വേണ്ടി നിവേദനങ്ങള്‍ പലതുണ്ടായിട്ടും സഹായ പ്രഖ്യാപനമൊന്നുമുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

രണ്ടാമത്തെ കാര്യം വേദിയിലുണ്ടായിരുന്നവരില്‍ ഏറ്റവുമധികം കരഘോഷം വാങ്ങിയത് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതിന് അശ്രാന്ത പരിശ്രമം ചെയ്ത ഇ ശ്രീധരനായിരുന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്യാനായി കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പേരു പറഞ്ഞപ്പോള്‍ തന്നെ സദസ്സ് ഒന്നാകെ കരഘോഷം മുഴക്കി. രണ്ടാമത്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ശ്രീധരന്റെ പേരു പറഞ്ഞപ്പോഴും നറുത്താതെ കരഘോഷമുയര്‍ന്നു.

ഏറ്റവും ഒടുവില്‍ പ്രസംഗിച്ച നരേന്ദ്രമോഡി മനപ്പൂര്‍വം ശ്രീധരന്റെ പേര് ഒഴിവാക്കിയതു പോലെ തോന്നിയിരുന്നു. അതിനു കാരണമായി രണ്ടു കാര്യങ്ങള്‍ സംശയിക്കേണ്ടതുണ്ട്. ഒന്ന്, ശ്രീധരനെ രാഷ്ട്രപതി സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നുവെന്ന വാര്‍ത്തയാണ്. 

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശ്രീധരനെ പരിഗണിക്കുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ വേദിയില്‍ ഇരിക്കാന്‍ അവസരം നിഷേധിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, താന്‍ രാഷ്ട്രപതിയാവാനില്ലെന്നു പറഞ്ഞ് ശ്രീധരന്‍ വിവാദത്തിന് വിരാമമിട്ടിരുന്നു. വാര്‍ത്തയ്ക്ക് അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ തിരസ്‌കരണം എന്നു വ്യാഖ്യാനിക്കാം.

അതല്ലെങ്കില്‍ ശ്രീധരന്റെ പേരിലുണ്ടായ വിവാദത്തില്‍ മോഡി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു. അത്രയ്ക്കായിരുന്നു ശ്രീധരന് കിട്ടിയ ജനപിന്തുണ. അതിന്റെ പത്തിലൊന്നു കരഘോഷം പോലും മോഡിക്കു കിട്ടിയില്ല.

Many interpretations to Modi's deliberate avoidance of E Sreedharan

Tags: Kochi Metro,, E Sreedharan, Narendra Modi

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: കേരളത്തിന് പ്രതീക്ഷിച്ചതൊന്നുമില്ല, ശ്രീധരനെ മോഡി മനപ്പൂര്‍വം ഒഴിവാക്കിയതിനും വ്യാഖ്യാനങ്ങള്‍ പലത്
കേരളത്തിന് പ്രതീക്ഷിച്ചതൊന്നുമില്ല, ശ്രീധരനെ മോഡി മനപ്പൂര്‍വം ഒഴിവാക്കിയതിനും വ്യാഖ്യാനങ്ങള്‍ പലത്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7_Fk5yYbeMVplW03Q_NRfQCtsE6DEiqvpPjjvDAeRGlKXEaMhoe1S-kiLfJyU3Cj1wmWx6dPrEgKAiEv-rOsCWvEcpmClf62YWE_X467O7EHxkFsRYs0xaHSuQx7qKRuFOysNapyUhT7d/s400/e-sreeedharan_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7_Fk5yYbeMVplW03Q_NRfQCtsE6DEiqvpPjjvDAeRGlKXEaMhoe1S-kiLfJyU3Cj1wmWx6dPrEgKAiEv-rOsCWvEcpmClf62YWE_X467O7EHxkFsRYs0xaHSuQx7qKRuFOysNapyUhT7d/s72-c/e-sreeedharan_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/modis-deliberate-avoidance-of-e.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/modis-deliberate-avoidance-of-e.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy