തിരുവനന്തപുരം: തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നടി ഭാവനയുടെ പ്രതികരണം. താനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്ന്...
തിരുവനന്തപുരം: തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നടി ഭാവനയുടെ പ്രതികരണം. താനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്ന് ഒരു നടന് പറഞ്ഞത് വേദനിപ്പിച്ചെന്നും ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ഭാവന പറഞ്ഞു. പത്രക്കുറിലൂടെയാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവനയുടെ കുറിപ്പ്:
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ
ഫെബ്രുവരിയില്‍ എനിക്കതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ ഇതേക്കുറിച്ച് നിങ്ങളോട് പ്രതികരിക്കാതിരുന്നത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര് എന്നെ സ്നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവരെന്നോട് സൂചിപ്പിച്ചിരുന്നു. ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്.
ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരുപാട് വിവരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ കുറിപ്പു പങ്കുവയ്ക്കുന്നത്.
ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്നു പ്രചാരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുക തന്നെ ചെയ്യും.
കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട്. പൊലീസില്‍ എനിക്കു പൂര്‍ണ്ണവിശ്വാസമുണ്ട്. ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സത്യസന്ധമായി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഞാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കുകളും മാറ്റിവച്ച് അവിടെ ഞാന്‍ എത്തിയിട്ടുമുണ്ട്.
കേസുമായി ബന്ധപ്പെട്ട് പലരുടേയും പേരുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നത് മാധ്യമങ്ങള്‍ വഴി മാത്രമാണ്.
ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സാമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.
പുറത്തുവന്ന പേരുകളില്‍ ചിലരാണ് ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്.
എന്റെ മനസ്സാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷേ അതിലുപരി തെറ്റു ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു
നന്ദിയോടെ
ഭാവന

Tags: Bhavana, Actress, Kerala, Police. Cinema
COMMENTS