ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് ഇഫക്ടിനെ തുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടം വരുത്തുന്ന വീസാ നയമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ...
ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് ഇഫക്ടിനെ തുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടം വരുത്തുന്ന വീസാ നയമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് 56,000 പേരെ പിരിച്ചു വിടേണ്ടിവരും.
ഈ വര്‍ഷം അവസാനത്തോടെ പരിച്ചുവിടല്‍ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ തന്നെ അമേരിക്കക്കാര്‍ക്ക് പരമാവധി ജോലി ഉറപ്പാക്കുന്ന നയം സ്വീകരിക്കാന്‍ കമ്പനികളെ ട്രംപ് ഭരണകൂടം നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്.സി.എല്‍ ടെക്നോളജീസ്, കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, ഡി.എക്സ്.സി ടെക്നോളജി, കാപ്ജെയ്മിനി എസ്.എ എന്നീ കമ്പനികളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. ഈ കന്പനികളിലായി ആകെ 12 ലക്ഷം ജീവനക്കാരാണുള്ളത്. ഇവരില്‍ നിന്ന് 4.5 ശതമാനത്തെയാണ് ഈ വര്‍ഷം ഒഴിവാക്കുക.
റേറ്റിംഗ് മോശമാണെന്ന് കാട്ടി ഈ കമ്പനികളെല്ലാം ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. പിരിച്ചുവിടലിന്റെ ആദ്യ ഘട്ടമാണ് ഈ നടപടി. 15,000 പേരെ കൊഗ്നിസന്റ് ബക്കറ്റ് 4 വിഭാഗത്തിലേക്ക് തരംതാഴ്ത്തി.
3000 സീനിയര്‍ മാനേജര്‍മാരെ ഇന്‍ഫോസിസ് മെച്ചപ്പെടാനുള്ളവരുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്.
ഡി.എക്സ്.സി ടെക്നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്നു വര്‍ഷം കൊണ്ട് 50 ല്‍ നിന്ന് 26 ആക്കി ചുരുക്കുകയാണ്. 1,75,000 ജീവനക്കാരില്‍ 10,000 പേരോട് ഈ വര്‍ഷം പിരിഞ്ഞുപോകാന്‍ കമ്പനി ആവശ്യപ്പെടും.
എന്നാല്‍, ഇത്തരം ഒഴിവാക്കലുകള്‍ പതിവാണെന്നും ഇതില്‍ പുതുമയില്ലെന്നും കമ്പനികള്‍ പറയുന്നു.

COMMENTS