തിരുവനന്തപുരം: കെ. എം. മാണിക്ക് ഇടതുമുന്നണി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സ...
തിരുവനന്തപുരം: കെ. എം. മാണിക്ക് ഇടതുമുന്നണി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കാര്യങ്ങള്‍ പറയുമ്പോള്‍ സത്യസന്ധത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിനെയും മാണിയെയും എല്‍ഡിഎഫിലെടുക്കാനുള്ള ആലോചന ഉണ്ടായിട്ടില്ലെന്ന് കാനം പറഞ്ഞു. സിപിഎമ്മില്‍ മാണിയെ എടുക്കുന്നതിനുള്ള ആലോചന നടന്നിട്ടുണ്ടാവാമെന്ന് കാനം തുറന്നടിച്ചു.
ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്ന പൊതുപരിപാടിയിലാണ് സുധാകരന്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മാണിയെ എല്‍ഡിഎഫിലേക്കു ക്ഷണിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, എന്തുകൊണ്ടോ അദ്ദേഹം അന്ന് അനുകൂലമായി പ്രതികരിച്ചില്ല.
എല്‍ഡിഎഫിന്റെ ഓഫര്‍ അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറം അദ്ദേഹം എത്തുമായിരുന്നെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമാണ് മാണിയുടേതെന്നു പറഞ്ഞ് മാണിയെ സുധാകരന് പുകഴ്ത്തുകയും ചെയ്തു.
അതിനിടെ വിവാദ പ്രസ്താവന നിഷേധിച്ച് മന്ത്രി ജി. സുധാകരന് രംഗത്തെത്തി. മാണിയെ മുഖ്യമന്ത്രിയാക്കാമെന്നല്ല പറഞ്ഞത്. 2012 ല്‍ മാണി നേര്‍വഴിക്കാണ് നടന്നിരുന്നതെങ്കില്‍ രാഷ്ട്രീയ ഉന്നതി ലഭിക്കുമായിരുന്നു എന്നാണ് പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം. നിയമസഭയില്‍ പറഞ്ഞ കാര്യമാണ് പ്രസംഗിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാണിയെ മന്ത്രിയാക്കാമെന്നു പറഞ്ഞുവന്ന വാര്‍ത്തകള്‍ കെട്ടുകഥയാണ്. പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കേട്ടാല്‍ ഇതു മനസ്സിലാവും. പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ മാണിക്കു മുഖ്യമന്ത്രി കസേര വാഗ്ദ്നം ചെയ്തെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവന ശരിയാണെന്ന് മുന്‍ കേരള കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായിരുന്ന പിസി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.

COMMENTS