ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ പതിനഞ്ചുകാരി കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുന്‍കാമുകനെ കൊന്നുച. കമല്‍ എന്ന പതിനാറു...
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ പതിനഞ്ചുകാരി കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുന്‍കാമുകനെ കൊന്നുച.
കമല്‍ എന്ന പതിനാറുകാരനാണു കുത്തേറ്റുമരിച്ചത്. ആറുപേര്‍ സംഭവവുമായി ബന്ധപെ്പട്ട് അറസ്റ്റിലായി. താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി പിന്നീടു മറ്റൊരു യുവാവുമായി ഇഷ്ടത്തിലായതോടെ കൊല്ളപ്പെട്ട കമല്‍ ഇവരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ഹോളി ദിനത്തില്‍ പെണ്‍കുട്ടി കമലിനെ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളില്‍ നാലുപേര്‍ ഇരുപതിനടുത്തു പ്രായമുള്ളവരും ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളുമാണ്.
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന പുതിയ കാമുകനെ കമല്‍ മര്‍ദ്ദിച്ചതോടെ മറഞ്ഞിരുന്ന നാലു സുഹൃത്തുക്കളും പുറത്തുവന്ന് കമലിനെ കുത്തിക്കൊല്ലുകയായിരുന്നു.
COMMENTS