തൃശൂർ: കേരളത്തിൽ പ്രവർത്തിക്കുന്ന അറബിക് റെസ്റ്റോറൻ്റുകളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന...
തൃശൂർ: കേരളത്തിൽ പ്രവർത്തിക്കുന്ന അറബിക് റെസ്റ്റോറൻ്റുകളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എൻഐഎ ഡയറക്ടർക്ക് പരാതി നൽകിയത്. അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ വൻതോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതിൽ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കൂടാതെ, ഈ റെസ്റ്റോറന്റുകൾക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം.
Key Words : BJP, NIA, Arabic restaurants

COMMENTS