Gurugram wall colapse: 7 workers dead; 5 injured
ഹരിയാന: ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ തകര്‍ന്നുവീണ് ഏഴു മരണം. അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്. ഗുരുഗ്രാമിലെ സിദ്ധ്രാവലിയിലെ സിഗ്നേചര്‍ ഗ്ലോബല്‍ സൊസൈറ്റിയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച വൈകിട്ട് വലിയ ശബ്ദത്തോടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
15 ഓളം തൊഴിലാളികള്‍ മതിലിനടിയില്‍ കുടുങ്ങിപ്പോയി. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുത്തത്.
നിര്‍മ്മാണ സ്ഥലത്തെ മണ്ണിടിഞ്ഞതാണ് അപകട കാരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തും.
Keywords: Wall collapse, Gurugram, 7 Dead, 5 Injured



COMMENTS