കൊച്ചി: മലയാളത്തില്‍ ഏറ്റവും ജനപ്രിയമായി മുന്നേറുകയും ഇപ്പോഴത്തെ ചര്‍ച്ചാവിഷയവുമായ ബിഗ് ബോസ് ഷോയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശാരീരിക ഉപദ...
കൊച്ചി: മലയാളത്തില്‍ ഏറ്റവും ജനപ്രിയമായി മുന്നേറുകയും ഇപ്പോഴത്തെ ചര്‍ച്ചാവിഷയവുമായ ബിഗ് ബോസ് ഷോയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശാരീരിക ഉപദ്രവം ചൂണ്ടിക്കാട്ടിയാണ് ബിഗ് ബോസ് ഷോയ്ക്കെതിരെ ഹര്‍ജി.
അതേസമയം, ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തു. സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കില്‍ ഉടനടി പരിഹരിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുള്‍ ഹഖിം എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്) ആക്റ്റ്, 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
COMMENTS