Jeethu was arrested for allegedly stabbing Vismaya to death in Paravur following a domestic dispute. Police said detailed questioning has begun
സ്വന്തം ലേഖകന്‍
കൊച്ചി : വീട്ടുവഴക്കിനെ തുടര്‍ന്നാണ് പറവൂരില്‍ വിസ്മയയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം തീവച്ചു കൊന്നതെന്നു പിടിയിലായ സഹോദരിട്ടു നിന്നാണ് ജിത്തുവിനെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പറവൂരിലെ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ മക്കളാണ് മരിച്ച വിസ്മയയും അറസ്റ്റിലായ ജിത്തുവും. വിസ്മയയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വിസമയയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പറയുന്നു. ശരീരത്ത് മുറിപ്പാടുകള്‍ ഒന്നുമില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. ഇതിനിലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത്തെന്ന നിഗമനത്തിലാണ് പൊലീസ.
വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് അയല്‍ക്കാരാണ് പൊലീസിനെ വിളിച്ചത്. വിസ്മയയും ജിത്തുവും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തിയപ്പോള്‍ ജിത്തു മുങ്ങിയിരുന്നു.
സഹോദരിയുമായി വഴക്കിട്ടുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുത്തിക്കൊന്ന ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചതെന്നാണ് ജിത്തു മൊഴി കൊടുത്തിരിക്കുന്നത്.
ആരും കൊലപാതകത്തിനു സഹായിച്ചിട്ടില്ലെന്നു ചോദ്യം ചെയ്യലില്‍ ജിത്തു പറഞ്ഞതായി പൊലീസ് അറിയിച്ചു.
Summary: Jeethu was arrested for allegedly stabbing Vismaya to death in Paravur following a domestic dispute. Police said detailed questioning has begun.
COMMENTS