സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം ഗുരുതര നിലയില്‍ എത്തിയ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ പൊലീസ് കമാന്‍ഡോകളെ നിയോഗ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം ഗുരുതര നിലയില്‍ എത്തിയ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ പൊലീസ് കമാന്‍ഡോകളെ നിയോഗിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. പൂന്തുറയില്‍ നിന്നു തമിഴ്നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവ തടയുന്നതിന് മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി എന്നിവയുടെ സഹായവും തേടിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു,
നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ് എ പി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് ജോര്‍ജ് സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.
ക്രമസമാധാന പാലനത്തിനായി എഡിജിപി ഡോ. ഷെയ്ക് ദെര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി ഗോപിനാഥ,് അസിസ്റ്റന്റ് കമ്മുഷണര് ഐശ്വര്യ ദോംഗ്രേ എന്നിവരും പൂന്തുറയില്‍ നേരിട്ട് പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും.
പൂന്തുറ മേഖലയില്‍ പൊതുവേ ജനങ്ങള്‍ മാസ്ക് ഉപയോഗിക്കുന്നത് കുറവാണ്. സാമൂഹിക അകലം പാലിക്കുന്നതിലും ഈ മേഖലയിലുള്ളവര്‍ വളരെ പിന്നാക്കമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്കുന്ന റിപ്പോര്‍ട്ട്.
ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരുടെ സഹായവും തേടാന്‍ തീരുമാനമായി. ഇതുകൂടാതെ പൊലീസിന്റെ ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവല്കരണം നടത്തുന്നുണ്ട.
പൂന്തുറ മേഖലയില്‍ നിന്ന് ആരും തമിഴ്നാട്ടിലേക്കും തിരിച്ചും പോകുന്നില്ലെന്ന് ഉറപ്പാക്കാനായി ഡിജിപി ലോക്നാഥ് ബഹ്റ തമിഴ്നാട് ഡിജിപി ജെ കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
പൂന്തുറയില്‍ അഞ്ച് ദിവസത്തിനിടെ 600 സാമ്പിള്‍ പരിശോധിച്ചതില്‍ (ട്രൂനാറ്റ് പരിശോധന )119 പേര്‍ക്ക് കോവിഡ് ഫലം പോസിറ്റീവാണെന്നു കണ്ടെത്തി. അടുത്ത രണ്ടാഴ്ച പൂന്തുറയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇവിടെ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
മേഖലയിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. ഇവിടെ ഒരാളില്‍നിന്ന് 120 പേര് പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര് പുതിയ സമ്പര്‍ക്കത്തിലും വന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്.
Keywords: Police Commandos, Poonthura, Kerala, Covid 19

COMMENTS