തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏഴു ജില്ലകള്‍ സമ്പൂര്‍ണമായി അടച്ചിടില്ലെന്നും നിലവിലെ നിയന്ത്രണങ്ങള്‍ കര്...
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏഴു ജില്ലകള്‍ സമ്പൂര്‍ണമായി അടച്ചിടില്ലെന്നും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രിമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലുള്‍പ്പെടെ രാജ്യത്ത് 75 ജില്ലകള്‍ അടച്ചിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ മറ്റ് ആറു ജില്ലകളെ അപേക്ഷിച്ച് കുറച്ചുകൂടി കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുമെന്നു കണ്ടാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. ഈ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടില്ലെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങള്‍, അവശ്യ സാധനങ്ങള്‍ കിട്ടുന്ന കടകള്‍, ബാങ്കുകള്‍ എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങി എല്ലാ അവശ്യ സര്‍വ്വീസുകളും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനജീവിതം സ്തംഭിപ്പിക്കാനല്ല, കര്‍ശന നടപടികളിലൂടെ കോവിഡ് പ്രതിരോധത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.
Keywords: Kerala, Curfew, Covid 19
COMMENTS