സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മെഡിക്കല്‍ ഓക്സിജന്റെ അഭാവം നിമിത്തം ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഇന്ന് ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മെഡിക്കല്‍ ഓക്സിജന്റെ അഭാവം നിമിത്തം ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഇന്ന് ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ബത്രയില്‍ ഓക്‌സിജനില്ലാ ദുരന്തമുണ്ടാവുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് മരണ വിവരം പുറത്തുവന്നത്. 12 പേരില്‍ 10 പേരെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. രണ്ട് പേര്‍ വാര്‍ഡുകളിലാണ് കഴിഞ്ഞിരുന്നത്. ഗ്യാസ്‌ട്രോഎന്‍ട്രോളജി യൂണിറ്റ് മേധാവി ഡോ. ആര്‍.കെ. ഹിമത്താനിയാണ് മരിച്ച ഡോക്ടര്‍.
ദേശീയ തലസ്ഥാനത്തെ ഓക്‌സിജന്‍ പ്രതിസന്ധിയെക്കുറിച്ച് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിയത്. ഗുരുതര നിലയിലുള്ള 230 ല്‍ പരം രോഗികള്‍ ഓക്‌സിജന്‍ ഇല്ലാതെ 80 മിനിറ്റോളം കഴിയേണ്ടിവന്നു.
ഉച്ചയ്ക്ക് 12.45 ന് ബത്രയില്‍ ഓക്‌സിജന്‍ തീര്‍ന്നു. 1.30 നാണ് ടാങ്കര്‍ എത്തിയതെന്ന് ആശുപത്രി കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ ആറു മണി മുതല്‍ എസ്ഒഎസിലാണ് ആശുപത്രിയെന്ന് ബത്ര ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുധാംശുപറഞ്ഞു. സ്വന്തം ഡോട്കറുടെ ജീവന്‍ പോലും രക്ഷിക്കാനാവാത്ത സ്ഥിതിയിലായി തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ബത്ര ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓക്‌സിജന്‍ തീരുന്നത്. ഏപ്രില്‍ 24 ന് ഓക്‌സിജന്‍ തീര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പുതിയ ടാങ്കര്‍ എത്തിയതിനാല്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞയാഴ്ച നഗരത്തിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റലില്‍ 25 പേര്‍ മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് മൂലം മരിച്ചു.
ഓക്‌സിജനൊപ്പം കിടക്കകള്‍, മരുന്നുകള്‍, തുടങ്ങിയ വിഭവങ്ങള്‍ക്കും ക്ഷാമമുണ്ട്. ഡോക്ടര്‍മാരും നഴ്‌സിംഗ് ജീവനക്കാരും അമിതമായി ജോലി ചെയ്തു തളര്‍ന്ന അവസ്ഥയിലുമാണ്.
ഡല്‍ഹിയിലെ ഓക്‌സിജന്റെ ക്വാട്ട പ്രതിദിനം 490 മെട്രിക് ടണ്ണായി ഉയര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏകദേശം 700 മെട്രിക് ടണ്‍ ആണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. പരമ അത്യാവശ്യക്കാര്‍ക്കു മാത്രമാണ് ഇപ്പോള്‍ ഓക്‌സിജന്‍ നല്കുന്നത്.
Summary: Eight people, including a doctor, died today at Batra Hospital in Delhi due to lack of medical oxygen. This is the second time in a week that there has been an oxygen crisis in Batra.
The deaths were announced at 12.45 pm today. Six of the eight were admitted to the hospital's intensive care unit. Two were staying in wards. Head of the Gastroenterology Unit, Dr. R.K Himathani. includes the deceased.
Keywords: Doctor, Batra Hospital, Delhi, Medical oxygen, Gastroenterology Unit, Dr. R.K Himathani
COMMENTS