തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂരം നടത്തുക. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവി...
തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂരം നടത്തുക. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15 നും 12 നും ഇടയിലും പാറമേക്കാവില്‍ 12.05 നുമാണ് കൊടിയേറ്റ്.
പൂരനഗരിയിലേക്ക് പാസ് ഉപയോഗിച്ചാണ് പ്രവേശനം. ഇവിടെ എത്തുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് കോവിഡ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശമുണ്ടായിരിക്കണം.
ഏപ്രില്‍ 23 നാണ് പൂരം. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
Keywords: Thrissur pooram, covid - 19, Today
COMMENTS