പാലാ: പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നു. സേവ് സി.പി.എം ഫോറം എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പ...
പാലാ: പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നു. സേവ് സി.പി.എം ഫോറം എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ജോസ് കെ മാണി കുലംകുത്തിയാണെന്നും പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അത് ഓര്‍ക്കണമെന്നുമാണ് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാലാ നഗരസഭയില്‍ സി.പി.എം ഉം കേരള കോണ്‍ഗ്രസ് (എം) ഉം തമ്മിലുണ്ടായ കയ്യാങ്കളിക്ക് ശേഷമാണ് പോസ്റ്ററുകള്‍ പതിച്ചത്. കയ്യാങ്കളിക്ക് ശേഷം ഇരുപാര്‍ട്ടികളും യോഗംചേര്‍ന്ന് ഇനിയും യാതൊരു പ്രകോപനത്തിനും പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
Keywords: Pala, Poster against Jose K Mani, CPM, Pala nagarasabha
COMMENTS