ചെന്നൈ: തമിഴ് സംവിധായകന് എസ്.പി ജനനാഥന് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം. വീട്ടി...
ചെന്നൈ: തമിഴ് സംവിധായകന് എസ്.പി ജനനാഥന് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.
വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ രണ്ടു ദിവസമായി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇ, പേരാണ്മൈ, പുറമ്പോക്ക് എങ്കിറ പൊതുവുടമൈ എന്നീ ചിത്രങ്ങളുടെ സംവിധായകനായ എസ്.പി ജനനാഥന്റെ ആദ്യ സിനിമയായ ഇയര്ക്കൈയ്ക്ക് 2003 ല്‍ തമിഴിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.
വിജയ് സേതുപതി നായകനാകുന്ന ലാഭം എന്ന സിനിമയാണ് ജനനാഥന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ. ഈ സിനിമയുടെ എഡിറ്റിങ് ജോലികള്‍ നടന്നുവരികയാണ്.
Keywords: Director S.P Jananathan, Passes away, Labham
COMMENTS