തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാലോചിച്ച് കോണ്‍ഗ്രസ്. ശശി തരൂര്‍ എം....
തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാലോചിച്ച് കോണ്‍ഗ്രസ്. ശശി തരൂര്‍ എം.പിയെ നേമത്ത് മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡില്‍ ആലോചന ഉള്ളതായി സൂചന. രാഹുല്‍ ഗാന്ധി എം.പിയാണ് ശശി തരൂരിന്റെ പേര് മുന്നോട്ടുവച്ചതെന്നാണ് സൂചന.
നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പേരുകള്‍ നേമത്ത് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ശശി തരൂരിനെപ്പോലെയുള്ള ഒരു കരുത്തനായ നേതാവ് നേമത്തു വന്ന് ജയിക്കുകയാണെങ്കില്‍ അത് ശക്തമായ സന്ദേശമായിരിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍.
ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വരുന്നതോടെ എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിക്കുമെന്നും കേരളഘടകത്തെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി വിലയിരുത്തുന്നതായും സൂചനയുണ്ട്. എന്നാല്‍ ചില നേതാക്കള്‍ക്ക് ഈ തീരുമാനത്തോട് എതിര്‍പ്പുള്ളതായാണ് വിവരം. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെയുള്ള കരുത്തനായ ഒരാളെ ഇവിടെ മത്സരിപ്പിക്കണമെന്നതാണ് ഇവരുടെ ആവശ്യം.
Keywords: Sashi Tharoor M.P, Nemam, Congress, Rahul Gandhi M.P
COMMENTS