ന്യൂഡല്‍ഹി: കേരളത്തിലെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടക്കും. വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ്, കെ.ക...
ന്യൂഡല്‍ഹി: കേരളത്തിലെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടക്കും. വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി അടുത്ത മാസം തീരുന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ജോസ്.കെ മാണി രാജിവച്ച സീറ്റിലേക്ക് തീരുമാനമായിട്ടില്ല.
ഏപ്രില്‍ 12 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. അന്നു വൈകുന്നേരം അഞ്ചുമണിക്കു തന്നെ വോട്ടെണ്ണല്‍ നടത്തി ഫലപ്രഖ്യാപനവും നടത്തും. ഏപ്രില്‍ 16 ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
Keywords: Rajyasabha election, Kerala, April 12
COMMENTS