കൊച്ചി: തെരഞ്ഞെടുപ്പ് പര്യടനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി ഇന്ന് കേരളത്തില്‍. രണ്ടു ദിവസത്തെ പര്യടനത്തിനായാണ് രാഹുല്‍ ഗാന...
കൊച്ചി: തെരഞ്ഞെടുപ്പ് പര്യടനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി ഇന്ന് കേരളത്തില്‍. രണ്ടു ദിവസത്തെ പര്യടനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്.
ഇന്നു രാവിലെ 11 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പര്യടനം നടത്തും. ഇന്ന് രാവിലെ സെന്റ് തെരേസാസ് കോളേജ്, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും.
തുടര്‍ന്ന് വൈകിട്ട് ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. നാളെ കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
Keywords: Rahul Gandhi, Kerala, Election campaign, Two days
COMMENTS