ബംബോലിം: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എഫ്സി ഗോവയെ (6-5) കീഴടക്കി മുംബയ് സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു. റോവ്ലിന്‍...
ബംബോലിം: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എഫ്സി ഗോവയെ (6-5) കീഴടക്കി മുംബയ് സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു.
റോവ്ലിന്‍ ബോര്‍ഹെസ് എടുത്ത നിര്‍ണായക കിക്കാണ് മുംബയ്ക്ക് ആദ്യമായി ഫൈനലില്‍ ഇടം നേടിക്കൊടുത്തിരിക്കുന്നത്.
ഫൈനലില്‍ മുംബൈ സിറ്റി എഫ്സിയുടെ എതിരാളിയെ ചൊവ്വാഴ്ച അറിയാം. ഫൈനലില്‍ ഇടം തേടി എടികെ മോഹന്‍ ബഗാനും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും നാളെ ഏറ്റുമുട്ടുകയാണ്.
നിശ്ചിത സമയത്ത് ഗോവയും മുംബയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ഗോവയാണ് നിശ്ചിത സമയത്ത് മികച്ച പ്രകടനം കാഴ്ചവച്ചത്. പക്ഷേ, െൈഫനലിലെത്താനുള്ള ഭാഗ്യം അവര്‍ക്കില്ലാതെപോയി. തുടക്കത്തില്‍ മുംബയ് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ആദില്‍ ഖാന് നയിച്ച ഗോവന്‍ പ്രതിരോധം തകര്‍ക്കാന്‍ മുംബയ്ക്കായില്ല.
Keywords: Mumbai City FC, Rowllin Borges, Match-winning, Penalty, FC Goa, ISL 2020-21, Indian Super League
COMMENTS