മുംബയ് : തൊണ്ണൂറാം മിനിറ്റില്‍ പിറന്ന ഗോളിന്റെ പിന്‍ബലത്തില്‍ എടികെ മോഹന്‍ ബഗാനെ 1-2ന് കീഴടക്കി മുംബയ് സിറ്റി എഫ്സി ഐഎസ്എല്‍ കിരീടം ചൂടി. മ...
മുംബയ് : തൊണ്ണൂറാം മിനിറ്റില്‍ പിറന്ന ഗോളിന്റെ പിന്‍ബലത്തില്‍ എടികെ മോഹന്‍ ബഗാനെ 1-2ന് കീഴടക്കി മുംബയ് സിറ്റി എഫ്സി ഐഎസ്എല്‍ കിരീടം ചൂടി. മുംബയുടെ ആദ്യ കിരീട ജയമാണിത്.ബിപിന്‍ സിംഗാണ് തൊണ്ണൂറാം മിനിറ്റില്‍ മുംബയുടെ വിജയഗോള്‍ നേടിയത്. ഈ ഗോളിനു ശേഷം ബനിയന് ഊരി അമിതമാഹ്ളാദപ്രകടനം നടത്തിയതിന് ബിപിന്‍ സിംഗിന് മഞ്ഞക്കാര്‍ഡും കിട്ടി.
LOVING THE MOMENT 💙#MCFCATKMB #HeroISLFinal #TrophyLekeAa 🏆 #AamchiCity 🔵 pic.twitter.com/m08BHjZsgg
— Mumbai City FC (@MumbaiCityFC) March 13, 2021
ആദ്യ പകുതില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി തുല്യത പാലിച്ചിരുന്നു. പിന്നീട് രണ്ടു പേരും ബലാബലം തുടര്‍ന്നെങ്കിലും തൊണ്ണൂറാം മിനിറ്റില്‍ എടികെയുടെ ഗോളിക്കു വന്ന പിഴവ് മുംബയ് മുതലെടുക്കുകയായിരുന്നു.
നേരത്തെ എടികെയുടെ സെല്‍ഫ് ഗോളും പിന്നീട് ഗോളിയുടെ വലിയ പിഴവും മുംബയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.
എടികെയായിരുന്നു ആദ്യ ലീഡ് എടുത്തത്. പതിനെട്ടാം മിനിറ്റില്‍ ഡേവിഡ് വില്യംസ് എടികെയുടെ ഗോള്‍ ബോക്സില്‍ നിന്നു പിടിച്ചെടുത്ത പന്തുമായി പോയി ഗോളി അമരീന്ദര്‍ സിംഗിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.
ഇരുപത്തൊമ്പതാം മിനിറ്റില്‍ ബിപിന്‍ സിംഹിന് അഹമ്മദ് ജാഹു നീട്ടിക്കൊടുത്ത പന്ത് ടിരി ഹെഡ് ചെയ്ത് അകറ്റാന്‍ നോക്കിയെങ്കിലും സ്വന്തം വലയില്‍ വീഴുകയായിരുന്നു. ഇവിടെ ടിരിയും ഗോളി അരിന്ദം ഭട്ടാചാര്യയും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഗോളിലേക്കു നയിക്കപ്പെട്ടത്.
രണ്ടാം ഗോളിലും അരിന്ദം ഭട്ടാചാര്യയുടെ പിഴവിന് വലിയ വിലയായിരുനനു. ബോക്സിനു പുറത്തുനിന്നെത്തിയ പന്ത് അരിന്ദം നെഞ്ചില്‍ ഏറ്റുവാങ്ങിയെങ്കിലും പിടിച്ചെടുക്കാനായില്ല. രക്ഷയ്ക്കെത്തിയ ജിങ്കാനെ മറികടന്ന് പന്ത് ഓഗ്ബെച്ചെ പിടിച്ചെടുത്ത് ബിപിന്‍ സിംഗിനു നല്കി. ബിപിനാകട്ടെ കൃത്യമായി പന്തു വലയിലേക്ക് എത്തിച്ച് എക്സ്ട്രാ ടൈമിലേക്കു നീളാമായിരുന്ന കളിക്കു വിരാമം കുറിച്ചു.
എടികെ താരവുമായി കൂട്ടിയിടിച്ചു ബോധരഹിതനായി വീണ മുംബയ് താരം അമേയ് രണവാദെയെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്കു മാറ്റിയതും ഈ കളിയുടെ വേദനയായി.
Keywords: ISL, Football, Mumbai City FC, ATK Mohan Bagan
COMMENTS