കൊച്ചി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈ...
കൊച്ചി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച ഹൈക്കോടതി ഈ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നാലു ലക്ഷത്തിലധികം ഇരട്ടിപ്പോ കള്ളവോട്ടുകളോ ഉണ്ടെന്നും വിഷയം അതീവ ഗൗരവതരമാണെന്നും അതിനാല്‍ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ പറയുന്നു.
ഇത് ചൂണ്ടിക്കാട്ടി അഞ്ചു തവണ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇത്തരം ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Keywords: High court, Voters list, Allegation, Election commission
COMMENTS