കല്പറ്റ: കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. സ്ത്രീകളെ പാര്‍ട്ടി നി...
കല്പറ്റ: കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. സ്ത്രീകളെ പാര്‍ട്ടി നിരന്തരം അവഗണിക്കുന്നു എന്നാരോപിച്ചാണ് രാജി.
കോണ്‍ഗ്രസില്‍ നിരവധി പദവികള്‍ വഹിച്ചിരുന്ന ആളാണ് കെ.സി റോസക്കുട്ടി. വനിത കമ്മീഷന് മുന്‍ അദ്ധ്യക്ഷ, എ.ഐ.സി.സി അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്നു.
ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചെന്നും അവര്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള ചില നേതാക്കളുടെ പ്രതികരണം ഞെട്ടിച്ചുവെന്നും റോസക്കുട്ടി വ്യക്തമാക്കി.
ലതിക സുഭാഷിനായി പ്രചരണത്തിന് ഇറങ്ങുന്നത് ആലോചനയിലുണ്ടെന്നും പാര്‍ട്ടി വയനാട്ടുകാരെ അവഗണിക്കുന്നതായും റോസക്കുട്ടി വ്യക്തമാക്കി.
Keywords: K.C Rosakkutty, Congress, Wayanad, Ex MLA
COMMENTS