പാലാ: പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങളായ സി.പി.എം - കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. ഇന്നു രാവിലെയാണ് സംഭ...
പാലാ: പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങളായ സി.പി.എം - കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. ഇന്നു രാവിലെയാണ് സംഭവം.
നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സി.പി.എം - കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും തമ്മിലടിയും ഉണ്ടാവുകയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേരുന്നതു സംബന്ധിച്ച തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
സംഭവത്തിനു പിന്നാലെ വൈകിട്ട് സി.പി.എം - കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ സംയുക്തയോഗം വിളിച്ചു. ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാരും പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
സി.പി.എം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ചു ചേരുന്ന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാനാണ് തീരുമാനം. തമ്മിലടി നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് നടപടി.
Keywords: Pala nagarasabha, CPM & Kerala congress (M), Issue, Meeting
COMMENTS