കൊച്ചി: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും നോട്ടീസയച്ച് കസ്റ്റംസ്. ഈ മാസം 23 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമ...
കൊച്ചി: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും നോട്ടീസയച്ച് കസ്റ്റംസ്. ഈ മാസം 23 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും കിട്ടിയില്ല എന്ന കാരണം പറഞ്ഞ് അവര്‍ ഹാജരായിരുന്നില്ല. ഈ നോട്ടീസും അവര്‍ കൈപ്പറ്റിയില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
ലൈഫ് മിഷന് ഇടപാടിലെ കോഴയായി സന്തോഷ് ഈപ്പന് നല്കിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Keywords: Customs, Notice, Vinodini, Kochi
COMMENTS