തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബിക്കെതിരെ ഹര്‍ജി നല്കി സി.ബി.ഐ. സോബി ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബിക്കെതിരെ ഹര്‍ജി നല്കി സി.ബി.ഐ. സോബി ജോര്‍ജിനെതിരെ കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്.
ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് ബാലഭാസ്കര്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നാണ് സോബിയുടെ മൊഴി. എന്നാല്‍ ഈ മൊഴി കളവാണെന്ന് സിബിഐയ്ക്ക് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തോട് സോബി സഹകരിച്ചതുമില്ല.
തുടര്‍ന്ന് കേസന്വേഷണം വഴിതെറ്റിക്കാനായി സോബി ബോധപൂര്‍വം കളവുപറഞ്ഞതായി കാട്ടി സി.ബി.ഐ കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Balabhaskar, Kalabhavan Sobi, C.B.I, Accident
COMMENTS