ചെന്നൈ: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് ബി.ജെ.പിയുടെ താരപ്രചാരകയ...
ചെന്നൈ: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് ബി.ജെ.പിയുടെ താരപ്രചാരകയും കമലിന്റെ മുന്‍ ഭാര്യയുമായ നടി ഗൗതമി. കമലിന്റെ താര രാഷ്ട്രീയത്തിന് തമിഴ്നാട്ടില്‍ വലിയ ഭാവിയില്ലെന്നു ഗൗതമി വ്യക്തമാക്കി.
സീറ്റിനുവേണ്ടിയല്ല ബി.ജെ.പിയില്‍ ചേര്‍ന്നതെന്നു വ്യക്തമാക്കിയ ഗൗതമി തമിഴ്നാട്ടില്‍ ബി.ജെ.പിയോടുള്ള അകല്‍ച്ച കുറഞ്ഞുവരികയാണെന്ന് പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി ശക്തമായ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് അവര്‍.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നടി ഖുശ്ബുവുമായി യാതൊരു അകല്‍ച്ചയുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി അവര്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പറഞ്ഞു.
Keywords: Actress Gouthami, B.J.P, Kamlhasan, Tamilnadu
COMMENTS