തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് ശക്തമാക്കി യു.ഡി.എഫ്. അധികാരം ലഭിച്ചാല്‍ ശബരിമലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ക...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് ശക്തമാക്കി യു.ഡി.എഫ്. അധികാരം ലഭിച്ചാല്‍ ശബരിമലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ് പുറത്തുവിട്ടു.
അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആണ് നിയമത്തിന്റെ കരട് രൂപം പരസ്യപ്പെടുത്തിയത്.
ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവാണ് ശിക്ഷയെന്നും തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫ് പുറത്തിറക്കിയ കരട് നിയമത്തില്‍ വ്യക്തമാക്കുന്നു.
Keywords: Sabarimala issue, UDF, Thanthri, Thiruvanchoor Radhakrishnan
COMMENTS