ചെന്നൈ: നടിയും തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ ഭാര്യയുമായ ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നതായി റിപ്പോര്‍ട്ടുകള്‍. മണിരത്നം സംവിധാന...
ചെന്നൈ: നടിയും തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ ഭാര്യയുമായ ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നതായി റിപ്പോര്‍ട്ടുകള്‍. മണിരത്നം സംവിധാനം ചെയ്യുന്ന ഐശ്വര്യ റായി ബച്ചന് നായികയാവുന്ന പൊന്നിയിന്‍ സെല്‍വനിലാണ് ശാലിനി അഭിനയിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നീണ്ട 21 വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന് മണിരത്നത്തിന്റെയും നടന് മാധവന്റെയും അഭ്യര്‍ത്ഥനപ്രകാരമാണ് മടങ്ങിവരവ്. 2000 ലാണ് വിവാഹത്തോടെ ശാലിനി അഭിനയജീവിതത്തില്‍ നിന്നും മാറിനിന്നത്. മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ, കമലിന്റെ പിരിയാതെ വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് അവസാനമായി ശാലിനി അഭിനയിച്ചത്.
Keywords: Shalini Ajith, Reentry, Manirathnam film, 21 years
COMMENTS