പാലക്കാട്: കേരളത്തില്‍ ഏറ്റവും വലിയ യുവജന വഞ്ചനയാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. മുന്‍ എം.പി എം....
പാലക്കാട്: കേരളത്തില്‍ ഏറ്റവും വലിയ യുവജന വഞ്ചനയാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദമായ സാഹചര്യത്തിലാണ് പ്രസ്താവന.
നേതാക്കളുടെ ബന്ധുക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള മേളയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടി ഓഫീസിലേക്ക് ആളെ വയ്ക്കുന്നതുപോലെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ ആളെ നിയമിക്കുന്നതെന്നും ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴുള്ള മുഴുവന്‍ നിയമങ്ങളും റദ്ദു ചെയ്യണമെന്നും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
Keywords: Shafi Parambil, PSC, M.B Rajesh, Youth congress
COMMENTS