തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വാദം വര...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറാണെന്ന് സി.പി.എം.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് സത്യവാങ്മൂലം നല്കാന് തയ്യാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഈ നിലപാട് മാറ്റം വിശ്വാസികളുടെ സമ്മര്‍ദ്ദം മൂലമല്ലെന്നും എല്ലാ മേഖലകളിലും സമത്വവും തുല്യതയും എന്നത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂ എന്നും എം.എ ബേബി വ്യക്തമാക്കി.
ശബരിമല വിഷയം യു.ഡി.എഫ് പ്രചരണായുധമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ ചുവടുമാറ്റമെന്നത് ശ്രദ്ധേയമാണ്. അധികാരത്തിലെത്തിയാല്‍ ശബരിമല വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനമാണ് യു.ഡി.എഫ് മുന്നോട്ടുവച്ചിരിക്കുന്നത്.
സി.പി.എമ്മിന്റെ നിലപാടു മാറ്റത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം പൂര്‍ണ്ണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
സത്യവാങ്മൂലം പിന്‍വലിക്കുമ്പോള്‍ അതിന് അനുബന്ധമായി ഉള്ള നിരവധി കേസുകളും പിന്വലിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സി.പി.എം കാട്ടിക്കൂട്ടുന്ന കോമാളിത്തരമാണ് ഈ നിലപാട് മാറ്റമെന്നും സര്‍ക്കാരിന്റെ അടിത്തറ തകരുന്നു എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും ബി.ജെ.പി നേതാവ് വി.വി രാജേഷ് വ്യക്തമാക്കി.
Keywords: Sabarimala issue, CPM, New affidavit, U.D.F, B.J.P
COMMENTS