പാലാ: മാണി സി കാപ്പന് ഇടതുബന്ധം ഉപേക്ഷിച്ച് വലതുപക്ഷത്തേക്ക്. യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്ര പാലയിലെത്തിയപ്പോള് ശക്തി പ്രകടനവുമായി കാപ്പ...
പാലാ: മാണി സി കാപ്പന് ഇടതുബന്ധം ഉപേക്ഷിച്ച് വലതുപക്ഷത്തേക്ക്. യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്ര പാലയിലെത്തിയപ്പോള് ശക്തി പ്രകടനവുമായി കാപ്പനും അനുയായികളും ഒപ്പം ചേര്‍ന്നു. ഇതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമൊക്കെയായിരുന്ന പിതാവ് ചെറിയാന് ജെ കാപ്പന്റെ പാത പിന്തുടര്ന്ന് മാണി സി കാപ്പനും കോണ്‍ഗ്രസിലെത്തി.
പാലായില്‍ ഒപ്പം ചേര്‍ന്ന കാപ്പനെ സ്വീകരിക്കാന്‍ മുതിര്‍ന്ന പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുമെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് എന്നിവര്‍ ഒത്തുചേര്‍ന്ന് കാപ്പനെ സ്വീകരിച്ചു.
ഇതോടെ എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസ് ജോസ് കെ മാണിവിഭാഗവും വിട്ടുപോയ യു.ഡി.എഫില്‍ കാപ്പന്റെ പാര്‍ട്ടി പുതിയ ഘടകക്ഷിയാകും. അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണെന്ന കാര്യം ഒദ്യോഗികമായിട്ടല്ലെങ്കിലും ഉറപ്പായി.
Keywords: UDF, LDF, Mani C Kappan, Pala
COMMENTS