തിരുവനന്തപുരം: കുടുംബത്തിന്റെ ആവശ്യപ്രകാരം കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയു...
തിരുവനന്തപുരം: കുടുംബത്തിന്റെ ആവശ്യപ്രകാരം കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച രാത്രി എട്ടിനാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അനില്‍ പനച്ചൂരാന് മരിച്ചത്. രാവിലെ വീട്ടില്‍നിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറില്‍പോകുമ്പോള്‍ ബോധക്ഷയമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചു. കിംസിലെത്തി അര മണിക്കൂറിനകം മരിക്കുകയായിരുന്നു. കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചത്.
അദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം രാവിലെ സ്ഥിരീകരിച്ചിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. കായംകുളം പൊലീസാണ് കേസെടുത്തത്.
എന്നാല്‍, കോവിഡ് സ്ഥിരികരീച്ചിട്ടില്ലെന്നും ആ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ചില ബന്ധുക്കള്‍ പറയുന്നു.
COMMENTS