കോഴിക്കോട്: നടന് ധര്മ്മജന് ബോള്‍ഗാട്ടി വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധ്യതയെന്ന് സൂചന. ബാലുശേരി നിയോജക...
കോഴിക്കോട്: നടന് ധര്മ്മജന് ബോള്‍ഗാട്ടി വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധ്യതയെന്ന് സൂചന. ബാലുശേരി നിയോജകമണ്ഡലത്തിലേക്കാണ് ധര്‍മ്മജനെ പരിഗണിക്കുന്നതെന്നാണ് സൂചന. നിലവില്‍ മുസ്ലിംലീഗിന്റെ കൈവശമാണ് ബാലുശേരി.
ധര്മ്മജന് ബാലുശേരിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും സ്ഥലത്തെ വിവിധതുറകളിലുള്ള നിരവധിപ്പേരെ വീടുകളിലെത്തി കാണുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായും നടന് ആശയവിനിമയം നടത്തിയിരുന്നു.
അതേസമയം താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ധര്മ്മജന് വ്യക്തമാക്കി.
Keywords: Actor Dharmajan, Contest, Balussery, Election
COMMENTS