തിരുവനന്തപുരം: കേരളത്തിന് ആശ്വസിക്കാവുന്ന വലിയൊരു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ബുറേവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ അതിതീവ്ര ന്യൂന...
തിരുവനന്തപുരം: കേരളത്തിന് ആശ്വസിക്കാവുന്ന വലിയൊരു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ബുറേവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി എന്നതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട പുതിയ അറിയിപ്പ് പറയുന്നത്.
തമിഴ്നാട്ടിലെ രാമനാഥപുരത്തു കര തൊട്ട ബുറേവി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ ശക്തികുറഞ്ഞ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പി്െന്റ അറിയിപ്പില്‍ പറയുന്നത്.
കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ 30 മുതല്‍ 40 കിലോമീറ്റര്‍ ആയിരിക്കും ന്യൂനമര്ദ്ദത്തോടൊപ്പമുള്ള കാറ്റിന്റെ വേഗം. എങ്കിലും കേരളത്തില്‍ പല സ്ഥലങ്ങളിലും അതിശക്തമായതോ ഒറ്റപ്പെട്ടതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
മന്നാര്‍ കടലിടുക്കിലെത്തിയപ്പോള്‍ കാറ്റിന്റെ വേഗം 55 മുതല്‍ 75 കിലോമീറ്റര്‍ വരെയായിരുന്നു. കേരളത്തിലേക്ക് എത്തുന്നതോടെ ഇത് പിന്നെയും ശക്തികുറഞ്ഞു ന്യൂനമര്‍ദ്ദ സ്വഭാവത്തിലേക്ക് മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്ത് ചെറിയതോതിലുള്ള മഴയാണ് ലഭിക്കുന്നത്. കാറ്റും അത്ര തീവ്രമല്ല എന്നാണ് തമിഴ്നാട്ടില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിലേക്ക് കടക്കുന്ന ചുഴലി കൊല്ലം-തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലില്‍ എത്തി അവിടെ നിന്ന് വീണ്ടും ന്യൂനമര്‍ദ്ദ സ്വഭാവമാര്‍ജ്ജിച്ച് സൊമാലിയന്‍ തീരത്തേക്ക് പോകുമെന്നാണ് പ്രവചനം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് മാറ്റി ഓറഞ്ച് അലര്‍ട്ട് ആക്കി. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത് ആശ്വാസകരമാണെങ്കിലും കേരളം കടന്നുപോകുന്നതുവരെ അതിജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്പ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ ദുരന്തനിവാരണം, തിരഞ്ഞെടുപ്പ് ചുമതലകള്‍, അവശ്യ സര്‍വീസുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി ബാധകമല്ല.
COMMENTS