കൊല്‍ക്കത്ത : ഇന്ത്യന്‍ സിനിമിയിലെ ഒരു യുഗത്തിന് അന്ത്യമായി. വിഖ്യാത ബംഗാളി നടന് സൗമിത്ര ചാറ്റര്‍ജി ഓര്‍മയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ...
കൊല്‍ക്കത്ത : ഇന്ത്യന്‍ സിനിമിയിലെ ഒരു യുഗത്തിന് അന്ത്യമായി. വിഖ്യാത ബംഗാളി നടന് സൗമിത്ര ചാറ്റര്‍ജി ഓര്‍മയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന് ആരാധകലോകം വിട നല്കി.
85 വയസായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയ്ക്കിടെ, കൊല്‍ക്കത്തിലെ ബെല്‍ വ്യൂ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1935 ല്‍ കൊല്‍ക്കത്തയിലാണ് ജനനം.
ഒക്ടോബര്‍ ആറിന് അദ്ദേഹത്തിനു കോവിഡ് സ്ഥിരീരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 14ന് കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തു. പക്ഷേ, വൈറസ് ബാധ ഭേദമായെങ്കിലും അനുബന്ധ പ്രശ്നങ്ങള്‍ നിമിത്തം ആരോഗ്യനില മോശമായി.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിരുത്തിയിരുന്നത്.
സത്യജിത് റേയുടെ ഇഷ്ട നടനായിരുന്നു. റേ ചിത്രങ്ങളിലൂടെ മൂന്നുതവണ ദേശീയ പുരസ്കാരം നേടി. പത്മഭൂഷണും ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരവും നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്ക്ക് നല്കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.
സത്യജിത് റേ സംവിധാനം ചെയ്ത അപുര്‍ സന്‍സാറിലൂടെ (1959) യാണ് സൗമിത്ര ചാറ്റര്‍ജി സിനിമയിലെത്തുന്നത്. റേയുടെ 14 ചിത്രങ്ങളില്‍ അഭിനയിച്ചു. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
റേ ചിത്രങ്ങൡലൂടെ അദ്ദേഹം ലോകമാകെ ആരാധകരെ നേടി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നടനായാണ് ലോകം അദ്ദേഹത്തെ വിലയിരുത്തുന്നത്.
Shri Soumitra Chatterjee’s death is a colossal loss to the world of cinema, cultural life of West Bengal and India. Through his works, he came to embody Bengali sensibilities, emotions and ethos. Anguished by his demise. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) November 15, 2020
COMMENTS