ജാവേദ് റഹ്മാന് കോഴിക്കോട്: മലപ്പുറം എംപിയായ പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് വ്യക്തമായ ലക്ഷ്യത്തോടെ. വരാനിര...
ജാവേദ് റഹ്മാന്
കോഴിക്കോട്: മലപ്പുറം എംപിയായ പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് വ്യക്തമായ ലക്ഷ്യത്തോടെ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് പ്രധാനകാരണം.
കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതോടെ ലീഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന അപ്രമാദിത്വം കുറയുകയായിരുന്നു. മാത്രമല്ല കുഞ്ഞാലിക്കുട്ടിയുടെ യുടെ എതിരാളികള്‍ മുസ്ലിം ലീഗില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ക്ക് പോകുന്ന സ്ഥിതിയും ഉണ്ടായി.
ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിച്ചാല്‍ മന്ത്രിസഭയിലെ രണ്ടാമന് കുഞ്ഞാലിക്കുട്ടി ആയിരിക്കും. ഈ കണക്കുകൂട്ടലോടെയാണ് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നത്.
പാണക്കാട്ട് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിന് ശേഷം ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലികുട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല പി കെ കുഞ്ഞാലിക്കുട്ടിയേയും ദേശീയ തലത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല ഇ ടി മുഹമ്മദ് ബഷീറിനെയും ഏല്‍പ്പിച്ചു എന്നാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താലേഖകരോട് പറഞ്ഞത്.
വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പൂര്‍ണ്ണ ചുമതലയാണ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണ് എന്നാണ് ഇതിനെക്കുറിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനൊപ്പം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആവശ്യം വരുന്ന ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ബഷീര്‍ പ്രതികരിച്ചത്.
തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയിലേക്കാണ് കേരളം കിടക്കുന്നതെന്നും നേരിടാനുള്ളത് വലിയ വെല്ലുവിളിയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണം സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്യുന്നില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് ചരടുവലിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ കുഞ്ഞാലിക്കുട്ടിയെ മടക്കിക്കൊണ്ടു വരുമ്പോള്‍ കേരള രാഷ്ട്രീയത്തിലും അനുരണനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയാണ് കുഞ്ഞാലിക്കുട്ടിയുടെ വരവോടെ വര്‍ധിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന് രമേശ് ചെന്നിത്തലയോട് വലിയ താത്പര്യമില്ല. ഇതേസമയം ഉമ്മന്‍ചാണ്ടി ലീഗിനെ വളരെ പ്രിയപ്പെട്ടവനാണുതാനും. ഇതെല്ലാം വരുംനാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ചേക്കും.
Keywords: PK Kunhalikkutty, Oommen Chandy, Muslim League, Kerala Politics, ET Muhammed Basheer
COMMENTS