സ്വന്തം ലേഖകന്‍ തിരുവനന്തപുരം വിവാദ വിഷയമായി മാറിയിരിക്കുന്ന ലൈഫ് മിഷന് പദ്ധതിയില്‍ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടിയിലേറെ രൂപ കമ്മിഷന്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം വിവാദ വിഷയമായി മാറിയിരിക്കുന്ന ലൈഫ് മിഷന് പദ്ധതിയില്‍ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടിയിലേറെ രൂപ കമ്മിഷന് കിട്ടിയെന്ന ആരോപണം സിപിഎമ്മിനെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നു.
മന്ത്രിപുത്രന് കമ്മിഷന് കിട്ടിയെന്നു ഒരു ദിനപത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്. പിന്നാലെ അത് ഇപി ജയരാജന്റെ മകനാണെന്നു ജയഹിന്ദ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. തൊട്ടു പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യകന്‍ കെ സുരേന്ദ്രനും ഇതേ ആരോപണവുമായി രംഗത്തുവരികയായിരുന്നു.
തിരുവനന്തപുരത്തെ ഒരു ഹോട്ടലിലാണ് പണം കൈമാറ്റം ചെയ്തതെന്നും ഈ വേളയില്‍ മന്ത്രി പുത്രനും സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും മറ്റൊരാളും ഒപ്പമുള്ള ചിത്രങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കു കിട്ടിയെന്നുമാണ് പുറത്തു വരുന്ന വാര്‍ത്ത.
സ്വര്‍ണം കള്ളക്കടത്തു കേസിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് ഏജന്‍സികളെ ലൈഫ് മിഷന് ഇടപാടിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നത്. മന്ത്രിപുത്രന് സ്വപ്നയുമായുള്ള ഇടപാടുകളെക്കുറിച്ച് തെളിവു കിട്ടുകയും സ്വപ്ന ഇക്കാര്യം സമ്മതിക്കുകയും ചെയ്തതായാണ് അറിയുന്നത്. വേണ്ടത്ര തെളിവുകള്‍ ശേഖരിച്ച ശേഷം മന്ത്രിപുത്രതനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഇടപാടില്‍ ഒരു കോടിയിലേറെ രൂപ ജയരാജന്റെ മകന് കൈപ്പറ്റിയെന്നാണ് അറിയുന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴും ആ നിലപാടില്‍ തന്നെയാണോ എന്നു വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Keywords: Swapna Suresh, EP Jayarajan, Lifemission, Scandal, Scam
COMMENTS