തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി പണം തട്ടിപ്പു കേസിലെ പ്രതി ബിജു ലാല്‍ അറസ്റ്റില്‍. ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ എം.ആര് ബിജുലാല്‍ ...
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി പണം തട്ടിപ്പു കേസിലെ പ്രതി ബിജു ലാല്‍ അറസ്റ്റില്‍. ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ എം.ആര് ബിജുലാല്‍ രണ്ടു കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
സംഭവം പുറത്തായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്ന് അഭിഭാഷകന്റെ ഓഫീസിലെത്തിയ ഇയാളെ പൊലീസെത്തി നാടകീയമായി അറസ്റ്റു ചെയ്യുകയായിരുന്നു.
വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളുടെ ഭാര്യയും പ്രതിയാണ്. ഭാര്യയുടെയും പെങ്ങളുടെയും അക്കൗണ്ടിലേക്ക് ഇയാള്‍ പണം മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ബിജുലാലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അവിടെ നിന്നും ഇയാളുടെ ഫോണും മറ്റു രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Keywords: Treasury scam case, Biju Lal, Arrested, Today
COMMENTS