ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി കുടുംബം. അദ്ദേഹത്തിനു വേണ്ടിയ...
ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി കുടുംബം. അദ്ദേഹത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും എന്നാല്‍ വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.
ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ തന്റെ രോഗവിവരം എസ്.പി.ബി തന്നെയാണ് പുറത്തുവിട്ടത്. രോഗമുക്തനായി ഉടന്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള പ്രാര്‍ത്ഥനയുമായി ഇളയരാജ, എ.ആര് റഹ്മാന് തുടങ്ങിയ പ്രമുഖര്‍ ട്വീറ്റ് ചെയ്തിരുന്നു. സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും എസ്പിബിയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കണമെന്ന് എ.ആര് റഹ്മാന് ട്വിറ്ററില്‍ കുറിച്ചു
Keywords: SPB, Critical condition, Family, ICU
COMMENTS