പനൂന്‍ കശ്മീര്‍ ബില്‍ പാസ്സാക്കാന്‍ ഹിന്ദുക്കള്‍ ഒരുമിക്കണം: രാഹുല്‍ കൗള്‍

  കൊച്ചി : കശ്മീരില്‍ ഹിന്ദു വംശഹത്യ നടന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ച് അതു തടയാന്‍ നിയമമുണ്ടാക്കണമെന്നും ഇതിനായി തങ്ങള്‍ ...

 

കൊച്ചി : കശ്മീരില്‍ ഹിന്ദു വംശഹത്യ നടന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ച് അതു തടയാന്‍ നിയമമുണ്ടാക്കണമെന്നും ഇതിനായി തങ്ങള്‍ 'പനൂന്‍ കശ്മീര്‍ അത്യാചാരങ്ങളും വംശഹത്യയും തടയല്‍ ബില്‍ 2020' എന്ന സ്വകാര്യ ബില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും യൂത്ത് ഫോര്‍ പനൂന്‍ കശ്മീര്‍ ദേശീയ സംയോജകന്‍ രാഹുല്‍ കൗള്‍ പറഞ്ഞു. 

ഹിന്ദു ജനജാഗൃതി സമിതി ഓണ്‍ലൈനായി സംഘടിപ്പിച്ച ഓന്‍പതാമത് അഖില ഭാരതീയ ഹിന്ദു സമ്മേളനത്തില്‍ 'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കാശ്മീരിലെ സ്ഥിതി' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും എല്ലാ പാര്‍ലമെന്റംഗങ്ങള്‍ക്കും അയച്ചിട്ടുണ്ട്. 

ഈ ബില്‍ പാസ്സാകുവാന്‍ എല്ലാ ഹിന്ദു സംഘടനകളും ഹിന്ദുക്കളും ഒരുമിക്കണം. ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയതിലൂടെ ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് സമാധാനം ലഭിച്ചിട്ടുണ്ടെങ്കിലും ഭീകരര്‍ അതിനുശേഷം 22 തവണ പല തരത്തിലുള്ള ആക്രമണങ്ങളിലൂടെ ഹിന്ദുക്കളെ വധിച്ചു. 

1990-ല്‍ കശ്മീരില്‍ ഹിന്ദുക്കളുടെ വംശഹത്യ നടന്നതുപോലെ ഇന്നും പലയിടങ്ങളിലും നടക്കുന്നുണ്ട്. ഈ സ്ഥിതിയില്‍ അവിടെ ഹിന്ദുക്കളെ പുനരധിവസിപ്പിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. 

പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്നതിലൂടെ നാം വിനാശത്തിലേക്ക് പോകുകയാണെന്നും പാശ്ചാത്യ സംസ്‌കാരം നമുക്ക് ഈശ്വരപ്രാപ്തി നല്‍കില്ലെന്നും 'അഖില ഭാരതവര്‍ഷീയ ധര്‍മസംഘ'ത്തിന്റെയും 'സ്വാമി കരപാത്രി ഫൗണ്ടേഷന്റെ'യും അദ്ധ്യക്ഷന്‍ ഡോ. ഗുണപ്രകാശ് ചൈതന്യജി മഹാരാജ് അഭിപ്രായപ്പെട്ടു.

അതിനായി സനാതന ധര്‍മശാസ്ത്രങ്ങള്‍ ആചരിക്കണം. ഗോമാതാവ്, വര്‍ണവ്യവസ്ഥ, സംസ്‌കാരം ഇവയെ സംരക്ഷിക്കുന്നതിനായി എല്ലാ ധര്‍മഗുരുക്കന്മാരും ആചാര്യന്മാരും ഒരുമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

'ഇന്ന് ഹിന്ദുക്കള്‍ സത്യത്തിന്റെ വശത്താണെങ്കിലും അലസതയും താമസിക മനോഭാവവും കാരണം ഹിന്ദുക്കള്‍ അധഃപതിച്ചിരിക്കുകയാണ്. മറുവശത്തുള്ളവര്‍ അസത്യത്തിന്റെ വശത്താണെങ്കിലും, അവര്‍ വിപുലമായി അതിനെ പ്രചരിപ്പിക്കുന്നു. നാം സത്യത്തിന്റെ വശത്താണ്, അതുകൊണ്ട് നമ്മളും അതിഗംഭീരമായി പ്രചരണം നടത്തണംമെന്ന് 'നാഷണല്‍ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ആന്‍ഡ് കംപാരറ്റീവ് സ്റ്റഡീസ്' എന്ന സംഘടനയുടെ അധ്യക്ഷനായ നീരജ് അത്രി പറഞ്ഞു.

'കിഴക്കന്‍ ഭാരതത്തിലും വടക്ക്-കിഴക്കന്‍ ഭാരതത്തിലും വര്‍ധിച്ചു വരുന്ന ഹിന്ദുക്കളുടെ മതംമാറ്റവും അതിനുള്ള പരിഹാരവും' എന്ന വിഷയത്തിലും സംവാദം നടന്നു.

മതംമാറ്റത്തിനായി വിദേശത്തുനിന്ന് വരുന്ന പണം സര്‍ക്കാര്‍ ആദ്യം തടയണമെന്നും ദേശീയ തലത്തില്‍ 'മതംമാറ്റം തടയല്‍ നിയമം' കൊണ്ടുവരണമെന്നും ഝാര്‍ഖണ്ഡിലെ 'തരുണ്‍ ഹിന്ദു' എന്ന സംഘടനയുടെ സ്ഥാപകനും അധ്യക്ഷനുമായ ഡോ. നീല്‍ മാധവ് ദാസ് പറഞ്ഞു. 

ത്രിപുരയിലെ 'ശാന്തി കാളീ ആശമ്ര'ത്തിലെ സ്വാമി ചിത്തരഞ്ജന്‍ മഹാരാജ്, 'ഹിന്ദുക്കളുടെ മതംമാറ്റം തടയുന്നതിനായി കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുവാന്‍ ശമ്രിക്കുകയാണെന്ന് പറഞ്ഞു. 

ബംഗാളിലെ 'ശാസ്ത്ര ധര്‍മ പ്രചാര സഭ'യുടെ ഡോ. കൗശിക് ചന്ദ്ര മല്ലിക്, ബംഗാളില്‍ മതംമാറ്റം തടയുന്നതിനോടൊപ്പം നുഴഞ്ഞുകയറ്റം തടയുക, പൗരത്വ ഭേദഗതി നിയമം എന്നിവ നടപ്പിലാക്കുകയും ധര്‍മപഠനം നല്‍കുകയും ആവശ്യമാണെന്ന് പറഞ്ഞു. 

'മേഘാലയയില്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍, സര്‍ക്കാര്‍ ജോലി, വീട്, വിവാഹം, വിദേശ യാത്ര എന്നിവയില്‍ ഹിന്ദുക്കള്‍ അവഗണന നേരിടുകയാണ്. പക്ഷേ ക്രിസ്ത്യാനികള്‍ക്കും മുസ്‌ളിങ്ങള്‍ക്കും എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നു. ഇതുമൂലം ഹിന്ദുക്കള്‍ മതം മാറുകയാണെന്ന് പറഞ്ഞ് മേഘാലയയിലെ സാമൂഹിക പ്രവര്‍ത്തകയായ ഈസ്റ്റര്‍ ഖര്‍ബാമോന്‍ പറഞ്ഞു.

Keywords: Hindu Jan Jagruti, Hindus, Rahul Kaul, Kashmir



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4959,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പനൂന്‍ കശ്മീര്‍ ബില്‍ പാസ്സാക്കാന്‍ ഹിന്ദുക്കള്‍ ഒരുമിക്കണം: രാഹുല്‍ കൗള്‍
പനൂന്‍ കശ്മീര്‍ ബില്‍ പാസ്സാക്കാന്‍ ഹിന്ദുക്കള്‍ ഒരുമിക്കണം: രാഹുല്‍ കൗള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8sc53k4szrD-nr_t-Xcvo9QaAZ33CyQMkOJ3RCr8wvDrzg02S32-Jst974t1G03YfmSACX4SlM2gK_lUzier_nZZJbV2uKGsg37xj_KJ08olti3Ze9Pcod3rn2YxyQ10L9N-g1MLGr1HH/s640/rahul+kaul_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8sc53k4szrD-nr_t-Xcvo9QaAZ33CyQMkOJ3RCr8wvDrzg02S32-Jst974t1G03YfmSACX4SlM2gK_lUzier_nZZJbV2uKGsg37xj_KJ08olti3Ze9Pcod3rn2YxyQ10L9N-g1MLGr1HH/s72-c/rahul+kaul_vyganews.png
www.vyganews.com
https://www.vyganews.com/2020/08/hindus-must-unite-for-new-kashmir-bill.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/hindus-must-unite-for-new-kashmir-bill.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy