തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനൊപ്പം 814 പേരുടെ പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു. 1061 പ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനൊപ്പം 814 പേരുടെ പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 73 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്
തിരുവനന്തപുരം 289
കാസര്‍ഗോഡ് 168
കോഴിക്കോട് 149
മലപ്പുറം 143
പാലക്കാട് 123
എറണാകുളം 82
ആലപ്പുഴ 61
വയനാട് 55
പത്തനംതിട്ട 39
കോട്ടയം 37
കൊല്ലം 36
തൃശൂര്‍ 33
ഇടുക്കി 23
കണ്ണൂര്‍ 13.
ആഗസ്റ്റ് രണ്ടിന് മരിച്ച കണ്ണൂര്‍ സ്വദേശി സജിത്ത് (40), ആഗസ്റ്റ് 3ന് മരിച്ച മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍ (60), ആഗസ്റ്റ് അഞ്ചിന് മരിച്ച എറണാകുളം സ്വദേശി പി.ജി. ബാബു (60), ആഗസ്റ്റ് ആറിന് മരിച്ച് ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീര്‍ (63) എന്നിവരുടെ പരിശോധനാഫലം കൊറോണ വൈറസ് നിമിത്തമാണെന്ന് എന്‍ഐവി ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ ഉറപ്പിച്ചു. ഇതോടെ ആകെ മരണം 102 ആയി.
ഇന്ന് രോഗം ബാധിച്ചവരില്‍ 94 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 77 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.
പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്ക് ജില്ല തിരിച്ച്
തിരുവനന്തപുരം 150
കാസര്‍ഗോഡ് 123
കോട്ടയം 71
ആലപ്പുഴ 70
തൃശൂര്‍ 60
ഇടുക്കി 57
പത്തനംതിട്ട 50
മലപ്പുറം 40
കോഴിക്കോട് 36
വയനാട് 34
പാലക്കാട് 33
കൊല്ലം 32
എറണാകുളം
കണ്ണൂര്‍ 29.
12,411 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 19,151 പേര് ഇതുവരെ രോഗമുക്തി നേടി. 1,49,684 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,654 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1570 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുതിയ ഹോട്ട് സ്പോട്ടുകള്‍ (11)
ആലപ്പുഴ ജില്ല
ചെട്ടികുളങ്ങര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്പലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18)
തൃശൂര്‍ ജില്ല
കണ്ടാണശേരി (1), പടിയൂര്‍ (1, 7, 8)
വയനാട് ജില്ല
കല്‍പ്പറ്റ മുനിസിപ്പാലിറ്റി (9, 25)
കോഴിക്കോട് ജില്ല
തലക്കുളത്തൂര്‍ (10)
പത്തനംതിട്ട ജില്ല
വള്ളിക്കോട് (5)
എറണാകുളം ജില്ല
കവളങ്ങാട് (9).
ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ (16)
കോട്ടയം ജില്ല
പുതുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കുമരകം (10, 11), അയ്മനം (14), നീണ്ടൂര്‍ (8)
ഇടുക്കി ജില്ല
മരിയാപുരം (7), കാമാക്ഷി (10, 11, 12), കൊന്നത്തടി (1, 18), വണ്ടന്മേട് (2, 3)
കൊല്ലം ജില്ല
ശാസ്താംകോട്ട (2, 3, 8), ചിതറ (എല്ലാ വാര്‍ഡുകളും), വെളിയം (13, 14, 16, 17, 18)
തൃശൂര്‍ ജില്ല
വെങ്കിടങ്ങ് (10, 11), മതിലകം (1)
പത്തനംതിട്ട ജില്ല
പ്രമാടം (19), മെഴുവേലി (4)
എറണാകുളം ജില്ല
ഉദയംപേരൂര്‍ (6).
ആകെ ഹോട്ട് സ്പോട്ടുകള്‍: 506.
COMMENTS