തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. നിലവില്‍ രണ്ടും നാലും അവ...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു.
നിലവില്‍ രണ്ടും നാലും അവധിയാണ്. ഇനിമുതല്‍ എല്ലാ ശനിയും അവധി ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ജോലി സമയത്ത് സാമൂഹിക അകലം പാലിക്കുന്നതും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതും ബാങ്ക് മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചു കൂടിയാണ് ഈ തീരുമാനം.
കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനം സംഭവിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 532 പേര്‍ക്ക് ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചക്കുകയും ചെയ്തു.
Keywords: Kerala, Bank Holiday, Covid
COMMENTS