തിരുവനന്തപുരം: വിവാദ കരാര്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ നീക്കം നടന്നിട്ടില്ലെന്ന സര്‍ക്...
തിരുവനന്തപുരം: വിവാദ കരാര്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ നീക്കം നടന്നിട്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ഗവണ്മെന്റ് തലത്തില്‍ കമ്പനിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ നീക്കം നടത്തിയതിന്റെ തെളിവ് പുറത്ത്. പി.ഡബ്ലിയു.സിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറി ഇറക്കിയ ശുപാര്‍ശ കുറിപ്പാണ് പുറത്തായത്.
2018 സെപ്റ്റംബറിലാണ് ഗതാഗത സെക്രട്ടറി ഇതു സംബന്ധിച്ച ശുപാര്‍ശ കുറിപ്പ് ഇറക്കിയിരിക്കുന്നത്. വിദഗ്ദ്ധ ജോലികള്‍ ചെയ്യാനുള്ള കാര്യക്ഷമത സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാത്തതിനാല്‍ കമ്പനി തുറക്കുന്നതിനുള്ള അനുമതി നല്‍കണമെന്നാണ് ശുപാര്‍ശ. ഇതോടെ ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം കണ്‍സള്‍ട്ടന്‍സി കരാറുകള്‍ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷത്തു നിന്ന് ഉയര്‍ന്നുവന്നിരുന്നത്. ഇതിനെയെല്ലാം മുഖ്യമന്ത്രി നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു.
Keywords: PWC, secretariat, Government, Official note

COMMENTS