തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. നേരത്തേ നടന്ന സര്‍വകക്ഷി യോഗത്തിലും ഇതേ ...
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. നേരത്തേ നടന്ന സര്‍വകക്ഷി യോഗത്തിലും ഇതേ തീരുമാനമാണ് ഉണ്ടായത്.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്ന് മന്ത്രിസഭ വിലയിരുത്തി. എന്നാല്‍, രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.
രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഇത്തരം പ്രദേശങ്ങളില്‍ കടകള്‍ തുറക്കുന്നതിലും മറ്റും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം.
സര്‍വ കക്ഷി യോഗവും സമ്പൂര്‍ണ ലോക് ഡൗണ്‍ അപ്രയാഗോഗികമാണെന്ന നിലപാടെടുത്തത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിന്നാക്കം പോകുന്നതിനു കൂടുതല്‍ സൗകര്യമാവുകയും ചെയ്തു.
ഇതിനൊപ്പം, ധനബില്ലിന് പകരമുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയക്കും.
COMMENTS