മുംബൈ: പ്രമുഖ ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന് (71) അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ മുംബൈയിലെ ആശുപത്...
മുംബൈ: പ്രമുഖ ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന് (71) അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇവരുടെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു.
നാലു പതിറ്റാണ്ടോളമായി നൃത്ത സംവിധാന രംഗത്ത് സജീവമായിരുന്ന സരോജ് ഖാന് രണ്ടായിരത്തോളം പാട്ടുകള്‍ക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. മൂന്നുവട്ടം ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തബാ ഹോ ഗയേ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അവര്‍ അവസാനമായി കോറിയോഗ്രാഫി ചെയ്തത്.
ഇവരുടെ കോറിയോഗ്രാഫിയില്‍ ചുവടുകള്‍ വച്ച് ഏറെ ശ്രദ്ധേയരായ നടിമാരാണ് മാധുരി ദീക്ഷിത്, ഐശ്വര്യ റായി ബച്ചന്, കരീന കപൂര്‍ എന്നിവര്‍. ഏക് ദോ തീന് (തേസാബ്), ഡോലാ രേ (ദേവദാസ്), യേ ഇഷ്ക് ഹായ് (ജബ് വി മെറ്റ്) തുടങ്ങിയവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
Keywords: Choreographer, Saroj Khan, Passes away, Today

COMMENTS